കോഴിക്കോട്: കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തോല്‍വി പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനന്. കോഴിക്കോട് മാത്രമായി പരാജയപ്പെടാന്‍ പ്രത്യേക കാരണങ്ങില്ലെന്ന് എളമരം കരീം പ്രതികരിച്ചു. ഏതെല്ലാം ഘടകങ്ങള്‍ സ്വാധീനിച്ചു എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും ഇരുവരും വ്യക്തമാക്കി. കോഴിക്കോട്, വടകര മണ്ഡലങ്ങളിലേത് അപ്രതീക്ഷിത തോല്‍വിയെന്നാണ് സിപിഐ(എം)ന്റെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടി ആഴത്തില്‍ പരിശോധിക്കും. ഏതെല്ലാം ഘടകങ്ങള്‍ സ്വാധീനിച്ചു എന്ന് വിലയിരുത്തേണ്ടതുണ്ട്. ദേശീയ രാഷ്ട്രീയവും ജനങ്ങളെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-f.jpeg?resize=600%2C600&ssl=1)
സ്വാധീനിച്ചിട്ടുണ്ടാവും. പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടതായ വിലയിരുത്തല്‍ ഇല്ല. വടകരയില്‍ തോല്‍വിക്ക് പ്രത്യേക സാഹചര്യമില്ലെന്നും പി മോഹനന് പ്രതികരിച്ചു. ദേശീയ രാഷ്ട്രീയ സാഹചര്യം സ്വാധീനിച്ചിട്ടുണ്ടാവുമെന്ന് എളമരം കരീം പറഞ്ഞു. അപ്രതീക്ഷിത തോല്‍വിയാണ് ഉണ്ടായത്. കോഴിക്കോട് മാത്രമായി പരാജയപ്പെടാന്‍ പ്രത്യേക കാരണങ്ങില്ല. ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും എളമരം കരീം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ, ജില്ലയില്‍ മുന്നേറ്റമുണ്ടാക്കുമെന്നും സിപിഐഎം നേതാക്കള്‍ പറഞ്ഞു.