ചോമ്പാല: പ്രവേശനോത്സവം 2024 25 ഭാഗമായി ചോമ്പാല ശ്രീനാരായണ എൽപി സ്കൂളിൽ നടന്ന പരിപാടികൾ വാർഡ് മെമ്പർ കെ ലീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ശ്രീനാരായണ പഠന കേന്ദ്രം പ്രസിഡണ്ട് എംപി ജയപ്രകാശ് ശ്രീനാരായണ എൽ പി സ്കൂൾ മാനേജർ കുഞ്ഞികൃഷ്ണൻ,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
എസ് എസ് ജി പ്രതിനിധി ഹരിദാസൻ , നാസർ,രവീന്ദ്രൻ,പുഷ്പരാജ് എന്നിവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ കെ.പി പ്രീജിത്ത് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിഷ പി നന്ദിയും പറഞ്ഞു.പുതിയ കൂട്ടുകാർക്ക് ഉപഹാരങ്ങൾ നൽകി. സ്കൂളിലെ മുൻ അധ്യാപകനായിരുന്ന കോരൻ്റെ സ്മരണക്കായി മക്കൾ ഏർപ്പെടുത്തിയ എൻഡോവ്മെന്റ് വിതരണം നടന്നു. സ്കൂളിലെ 8 വിദ്യാർഥികളെ ഉപഹാരവും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
പ്രവേശനോത്സവ ഗാനം അവതരിപ്പിച്ചു. കലാപരിപാടികളോടൊപ്പം മധുര വിതരണവും
രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.