വടകര: വടകര മുൻസിപ്പൽതല പ്രവേശനോത്സവം മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിൽ മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്തു. കെ പി ഹരിദാസൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാന അധ്യാപകൻ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. എംഎൽഎയുടെയും ഡിവൈഎഫ്ഐയുടെയും ഉപഹാരങ്ങൾ നൽകി കുട്ടികളെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-b.jpeg?resize=600%2C600&ssl=1)
സ്വീകരിച്ചു. ബിആർസി ട്രെയിനർ ഷിജി വി കെ, മുൻ പ്രധാന അധ്യാപകൻസുരേഷ് ബാബു, പിടിഎ കമ്മിറ്റിയംഗം സുജേഷ് മേപ്പയിൽ, നിജേഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി സവിത നന്ദി പറഞ്ഞു.