ചോറോട് ഈസ്റ്റ്: പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയും, ഗ്രന്ഥശാലാ പ്രവർത്തകനുമായിരുന്ന കെ.കെ. കണ്ണൻ ഓർമ്മക്കായ് രൂപികരിച്ച ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചോറോട് ഈസ്റ്റ് പോസ്റ്റോഫിസ് പരിധിയിലെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെയും ഉന്നതവിജയികളെയും വിവിധ സ്കോളർഷിപ്പ് നേടിയവരെയും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/autonic-institute.jpeg?resize=594%2C600&ssl=1)
ആദരിച്ചു. ഗിന്നസ് വേൾഡ് റെക്കാർഡർ സുധീഷ് പയ്യോളി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് എം.കെ. രാഘവൻ അധ്യക്ഷ്യത വഹിച്ചു. മുൻ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ബാലൻ, ഒ. ബാലൻ, അനന്തൻ പുള്ളോട്ട്, കെ.എം. നാരായണൻ, എൻ.കെ. മോഹൻ, കെ.പി. രാജേഷ്, പ്രസാദ് വിലങ്ങിൽ, ഡോ. അനുഗ്രഹ പി.എസ്. എന്നിവർ സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി പി. സുരേഷ് സ്വാഗതവും കെ.കെ. തുളസി നന്ദിയും പറഞ്ഞു.