തിരുവള്ളൂര്‍: ചാനിയംകടവിലെ സൗമ്യത മെമ്മോറിയല്‍ യുപി സ്കൂളില്‍ കുട്ടികള്‍ക്കായി ആധുനിക രീതിയിലുള്ള ടര്‍ഫ് കോര്‍ട്ട് ഒരുങ്ങി. മാനേജര്‍ സത്യന് ചാലോത്ത് 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സ്കൂള്‍ ഗ്രൗണ്ടില്‍ ആര്‍ട്ടിഫിഷ്യല്‍ ഗ്രാസ് കൊണ്ട് ടര്‍ഫ് കോര്‍ട്ട് ഒരുക്കിയിരിക്കുന്നത്. ഇനി കുട്ടികള്‍ക്ക് ഈ െൈഹടെക്ക് കോര്‍ട്ടില്‍ കളിക്കാം.
സന്തോഷ് ട്രോഫി കേരള ക്യാപ്റ്റന്‍ അര്ജുന്ബാലകൃഷ്ണന് ടര്‍ഫ് കോര്‍ട്ട് ഉദ്ഘാടനം ചെയ്ത് കുട്ടികള്‍ക്ക് സമര്‍പിച്ചു. പ്രസീന അരിക്കുറുങ്ങോട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചന്ദ്രന് എന്‍.എം, കുണ്ടാറ്റില്‍ മൊയ്തു, പി കെ വിലാസിനി, സന്ദീപ് കോമത്ത്, ലത എന്‍ കെ, സുഷമ ടി, ശ്രീധരന് ടി, നയന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഞ്ജലി സ്വാഗതം പറഞ്ഞു.