കുറ്റ്യാടി: തോട്ടത്താം കണ്ടിയില്‍ ഇടിമിന്നലില്‍ രണ്ട് പേര്‍ക്ക് പരിക്ക്. വീടുകള്‍ക്ക് കനത്ത നാശം. എന്‍.കെ.സി.ജമാല്‍, കുളക്കണ്ടത്തില്‍ ഫൈസല്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ട്ടമുണ്ടായത്. ജമാലിന്റെ മകന് ഷൗക്കത്ത് (37), മരുമകള്‍ ഹര്‍ഷിദ (28) എന്നിവര്‍ക്ക് കോണ്‍ക്രീറ്റ് ചീളുകള്‍ ശരീരത്തില്‍ തുളച്ച് കയറി പരിക്ക് പറ്റി. വീട്ടിലെ വൈദ്യുതി സംവിധാനവും ഇന്‍വെര്‍ട്ടര്‍ അടക്കമുള്ളവയും കത്തിനശിച്ചു.
ഫൈസലിന്റെ വീട്ടിലെ ഫര്‍ണിച്ചര്‍ തകര്‍ന്നു. വൈദ്യുതി മീറ്ററും ഇന്‍വെര്‍ട്ടറും കത്തിനശിച്ചു. രണ്ടിടത്തും വലിയ നഷ്ടമുണ്ടായി.