മുയിപ്പോത്ത്: മുയിപ്പോത്ത് പടിഞ്ഞാറക്കരയില്‍ നടന്ന മഴക്കാല ശുചീകരണപ്രവര്‍ത്തനം മാതൃകയായി. കൂട്ട് അയല്പക്ക വേദിയാണ് ഇതിന് മുന്‍കൈ എടുത്തത്. ഓടകള്‍ വൃത്തിയാക്കിയും മാലിന്യം നീക്കിയും പ്രവര്‍ത്തനം തകൃതിയായി. പ്രസിഡന്റ് പി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അഞ്ചു ടീമുകളായാണ് ശുചീകരണം നടത്തിയത്. സ്ത്രീകളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. കെ.പി.സുനി, കൊള്ളുമ്മല്‍ സുനി, ഹമീദ്, അബ്ദുറഹ്മാന്, എം.പി.കുഞ്ഞികൃഷ്ണന്, നിഷാന്ത്, ഷിജി, ശ്യാമള തുടങ്ങിയവര്‍ നേതൃത്വം നല്കി.