വടകര: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ശതാബ്ദിയാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന യോഗ പരിശീലനം യോഗാചാര്യ ഡോ. കെ.പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് രമേശൻ പാലേരി അധ്യക്ഷത വഹിച്ച യോഗത്തിൽ
പ്രൊജക്ട്സ് വിഭാഗം ജിഎം ടി. പി. രാജീവൻ, ജിഎം (അഡ്മിൻ) കെ.പി ഷാബു, കോർപ്പറേറ്റ് ഹെഡ് എച്ച്ആർ ഹരീന്ദ്രൻ കെ, ഡിഡിയു-ജികെവൈ പ്രൊജക്ട് ഹെഡ് എ. കെ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ആദ്യബാച്ചിൽ 40 പേരുണ്ട്. മടിത്തട്ട് ഹോളിലാണു പരിശീലനം.