വടകര: പെരുവാട്ടുംതാഴ ക്ലിക്ക് കലാസാംസ്കാരിക വേദി എസ്എസ്എല്‍സി, പ്ലസ്ടു, സിബിഎസ്ഇ പരീക്ഷകളില്‍ മികവു പുലര്‍ത്തിയവരെ അനുമോദിച്ചു. എന്‍.പി.അബ്ദുള്ള ഹാജി അനുമോദന സായാഹ്നം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഫാഷിദ.കെ.കെ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വി.സി.വി.നാസര്‍ മുഖ്യപ്രഭാഷണം നടത്തി. വി.രാധാകഷ്ണന്‍, കെ.ജി.രാഗേഷ്, അഫ്നാസ്, ഹാരിസ്.കെ.പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പവിത്രന് കോട്ടക്കുളങ്ങര സ്വാഗതവും പവിത്രന് പുനത്തില്‍ നന്ദിയും പറഞ്ഞു.