വടകര: എംയുഎം ഹയര്‍സെക്കന്ററി സ്കൂള്‍ എസ്എസ്എല്‍സി-90 ബാച്ച് സംഘടിപ്പിക്കുന്ന ഉന്നത വിജയികളെ അനുമോദിക്കുന്ന വിജയോത്സവം-24 ചടങ്ങ് രണ്ടാം തിയതി ഞായറാഴ്ച 3.30ന് എംയുഎം ഹൈസ്കൂള്‍ ഹാളില്‍ നടക്കും. വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.പി.സുമേഷ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ അഷ്റഫ്, എഐ സഭാ മാനേജര്‍ അബ്ദുല്‍ കരീം, പിടിഎ പ്രസിഡന്റ് കെ.ടി.യൂനുസ് എന്നിവര്‍ സംബന്ധിക്കും. എസ്എസ്എല്‍സി, പ്ലസ് 2 വിജയികളെ അനുമോദിക്കലും ഉപഹാര സമര്‍പണവും നടക്കും. പ്രൊഫസര്‍ സി കെ അബ്ദുല്‍ ഖാദര്‍ വിദ്യാര്‍ഥികള്‍ക്കു മോട്ടിവേഷന്‍ ക്ലാസെടുക്കും.