വേളം: വേളം ഗ്രാമ പഞ്ചായത്തിലെ കിടപ്പിലായ രോഗികൾക്ക് സ്വയം തൊഴിൽ കണ്ടെത്തലിന്റെ ഭാഗമായി തണൽ റിഹാബിലിറ്റേഷൻ സെന്റർ കടിയങ്ങാടും വേളം കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് രണ്ട് ദിവസത്തെ തൊഴിൽ പരിശീലനം സംഘടിപ്പിച്ചു. ഒറ്റപ്പെട്ട് വീടുകളിൽ കഴിയുന്ന പാലിയേറ്റീവ് രോഗികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഡിഷ് വാഷ്, ബാത്ത്റൂം ക്ലീനർ, കുട നിർമ്മാണം, ഫ്ലോർ ക്ലീനർ തുടങ്ങിയവയുടെ
നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ പരിശിലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.സി. ബാബു അദ്ധ്യക്ഷനായിരുന്നു. ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുമ മലയിൽ, മെഡിക്കൽ ഓഫീസർ ഡോ.കെ. ബിന്ദു, ഡോ: ടി.പി. ശ്രുതി, ഡോ: നിഖില, ടി.പി. കാസിം, ട്രയിനര റഹാൻ ഗ്രാമ പഞ്ചായത്ത് മെംബർമാരായ എം.സി. മൊയ്തു, പി.എം. കുമാരൻ, തായന ബാലാമണി, ഇ.പി.സലിം, കിണറുള്ളതിൽ അസിസ്, സി.പി. ഫാത്തിമ, പി പി. ചന്ദ്രൻ ,കെ.കെ.ഷൈനി, പാലിയേറ്റീവ് നഴ്സ് കെ. സീമ തുടങ്ങിയവർ പങ്കെടുത്തു.