കക്കട്ടില്‍: വൈകല്യങ്ങളും കുറവുകളും തങ്ങളുടെ കരവിരുതിന് തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വേളം പഞ്ചായത്തിന് കീഴിലുള്ള സ്വാന്ത്വനം ബിആര്‍സിയിലെ കുട്ടികള്‍. പേപ്പര്‍ പേന, ലോങ്ങ് കവര്‍, ബുക്ക് പേഡ്, അലങ്കാര ഓര്ണമന്സ്, മെഡിസിന് കവറുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കുട്ടികള്‍ ഇപ്പോള്‍ കുട നിര്‍മാണത്തിന്റെ തിരക്കിലാണ്, ത്രീ ഫോള്‍ഡ്, കുട്ടികളുടെ കുട എന്നിവയാണ് നിര്‍മിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ കുട്ടികളുടെ നിര്‍മാണ കേന്ദ്രം സന്ദര്‍ശിച്ച് പ്രവര്‍ത്തനവും ഗുണനിരവാരവും മനസിലാക്കി. ഭരണസമിതി അംഗങ്ങളായ തായന ബാലാമണി, ഫാത്തിമ ചെറുപ്പറമ്പില്‍, സുപ്പി, അസീസ് കുളമുള്ളതില്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രധാനാധ്യാപിക ഷീനയുടെ മേല്‍നോട്ടത്തില്‍ അധ്യാപകരായ പ്രീത, ധന്യ, ലീഷ, സുലൈഖ, പി.പി.ദിനേശന് എന്നിവരും രക്ഷിതാക്കളും സേവനം നല്കാന് രംഗത്തുണ്ട്. കുടകള്‍, പേപ്പര്‍ പേന, ലോങ് കവര്‍ എന്നിവ ആവശ്യമുള്ളവര്‍ 9847324870, 854781089, 97459389991 എന്ന നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടണം.