വടകര: റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും അപകട ഭീഷണി സൃഷ്ടിക്കുന്നതുമായ മരങ്ങള്‍ ഉടമകള്‍ തന്നെ വെട്ടി ഒഴിവാക്കണമെന്ന് പൊതുമരാമത്ത് നിരത്തു വിഭാഗം വടകര, തോടന്നൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ അറിയിച്ചു. വാഹന ഡ്രൈവര്‍മാരുടെ കാഴ്ച മറക്കുന്ന ചെടികളും മരക്കൊമ്പുകളും വെട്ടി മാറ്റണം. റോഡിലേക്ക് സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ നിന്നു മലിന ജലവും മലിന വസ്തുക്കളും ഒഴുക്കി വിടരുത്. റോഡിനു ഇരുവശവുമുള്ള ഡ്രെയിനേജ് റോഡില്‍ വീഴുന്ന മഴവെള്ളം ഒഴുകി പോകാന്‍ മാത്രമാണെന്നും സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ നിന്നുള്ള മഴ വെള്ളം അതാത് ഉടമകള്‍ തന്നെ സംസ്കരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. റോഡിന്റെ സൈഡില്‍ സൂക്ഷിച്ച കെട്ടിട അവശിഷ്ടങ്ങള്‍, മരത്തടികള്‍ മറ്റ് കച്ചവട വസ്തുക്കള്‍ എന്നിവ അടിയന്തിരമായി എടുത്ത് മാറ്റേണ്ടതാണെന്നും അറിയിപ്പില്‍ പറഞ്ഞു.