
കക്കട്ടില്‍: ഡല്‍ഹി ജന്തര്‍ മന്തറില്‍ സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കക്കട്ടില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും ചേര്‍ന്നു. സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു കെ.കെ
ദിനേശന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മറ്റി അംഗങ്ങളായ മുഹമ്മദ് കക്കട്ടില്‍, ജൂലിയസ് മിര്‍ഷാദ്, അജിത നടമ്മല്‍, രാധിക ചിറയില്‍, വി ആര്‍ വിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.















