
കക്കട്ടില്‍: വടകര ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷന്റെയും സുഹൃദ് സംഘം കക്കട്ടിലിന്റെയും നേതൃത്വത്തില്‍ വട്ടോളിയില്‍ ഗാന്ധി ഗ്രാമോത്സവത്തിന് തുടക്കമായി. പ്രമുഖ ചിത്രകാരന്‍

പികെജി കല്ലാച്ചി ഗാന്ധിയെ വരച്ചുകൊണ്ട് തുടക്കം കുറിച്ചു.
വാര്‍ഡ് അംഗം എന്‍.വി. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചത വഹിച്ച ചടങ്ങില്‍ സ്വാഗതസംഘം കണ്‍വീനര്‍ രാജഗോപാലന്‍ കാരപ്പറ്റ ആമുഖ ഭാഷണം നടത്തി. ഗാന്ധി ഫെസ്റ്റ് ഫൗണ്ടേഷന്‍
ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍, ഗാന്ധിയന്‍ പ്രഭാഷകന്‍ പി ഹരീന്ദ്രനാഥ്, ഗ്രാമ പഞ്ചായത്ത്
അംഗം
എലിയാറ ആനന്ദന്‍, ഓര്‍മ്മ റഫീഖ്, കെ റിനീഷ് കുമാര്‍, നാസര്‍ കക്കട്ടില്‍, പി.ടി.എ. പ്രസിഡന്റ് ടി.കെ ബിജു എന്നിവര്‍ പ്രസംഗിച്ചു. പി. ഹരിന്ദ്രനാഥിന്റെ ‘ഗാന്ധി- കാലവും കര്‍മ്മവും’ പുസ്തകം പി.കെ.ജിക്ക് സമ്മാനിച്ചു. തുടര്‍ന്ന് ചിത്രരചന, പ്രബന്ധ രചന മത്സരങ്ങള്‍ നടത്തി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് ടി. രാധാകൃഷ്ണന്‍, സജീവന്‍ മൊകേരി, ജയചന്ദ്രന്‍ മൊകേരി, പ്രദീപ് കുമാര്‍,
രാമചന്ദ്രന്‍, ടി. നാരായണന്‍ വട്ടോളി, എ. മനോജന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പ്രകാശന്‍ എലിയാറ, പി. കെ പത്മനാഭന്‍, നിഹാര എന്നിവര്‍ ഗാനാലാപനം
നടത്തി. ഞായറാഴ്ച രാവിലെ ഒമ്പതിന് സ്മരണാഞ്ജലി ബ്ലോക്ക് പ്രസിഡന്റ് കെ ശശീന്ദ്രന്‍ ഉദ്ഘാടനം
ചെയ്യും. തുടര്‍ന്ന് ഗാന്ധി ഭജന്‍സ്. ഗ്രാമോത്സവം കവി പി.എന്‍ ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധി കാവ്യാലാപനം ഉദ്ഘാടനം വി.ടി. മുരളി നിര്‍വഹിക്കും. രണ്ട് മണിക്ക് ഓപ്പണ്‍ ടു ഓള്‍,
മൂന്നിന് സമാപനത്തില്‍ ഡോ. പി. പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജനപ്രതിനിധികള്‍, രാഷ്ട്രീയ- സാമുഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവര്‍ സംബന്ധിക്കും
















