
വടകര: ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ മഠത്തും താഴെ കുനിയില്‍ ആവണിയുടെ കിഡ്‌നി മാറ്റിവെക്കുന്നതിന് ചോറോട് സര്‍വീസ് സഹകരണ ബാങ്ക്
പൊതുനന്മ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് മധുവില്‍ നിന്ന് ചികിത്സ കമ്മിറ്റി ഭാരവാഹികളായ എം. അശോകന്‍, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ തുക ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി എ. സുരേഷ്, ബാങ്ക് ഡയരക്ടര്‍മാരായ മധു കുറുപ്പത്ത്, രഘുലാല്‍, ബാങ്ക് അസി. സെക്രട്ടറി പി.പി. പ്രജിത്ത്, ഗീത. പി.യം, സജീവന്‍. കെ.കെ എന്നിവര്‍ സംബന്ധിച്ചു.
















