വടകര: മേഴ്സി കോളജ് 1991 ബാച്ച് ഹിസ്റ്ററി ഗ്രൂപ്പിൻ്റെ പൂർവ വിദ്യാർഥി കൂട്ടായ്മ ‘ഓർമയ്ക്കായ്’ തേജസ് മിനി കൺവൻഷൻഹാളിൽ ഗാനരചയിതാവ് വത്സൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള കീഴ്പ്പയൂർ അധ്യക്ഷത വഹിച്ചു. പ്രമോദ് പുത്തൂർ സ്വാഗതവും റഷീദ്
കീഴരിയൂർ ആശംസയും നേർന്നു. തുടർന്ന് വിവേക് എരോത്ത്, രാജീവൻ മയ്യന്നൂർ, സഫിയ മുയിപ്പോത്ത് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.