വടകര: മണിയൂര്‍ മങ്കര പ്രദേശത്ത് അഞ്ചു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച പ്രഭാത നിസ്കാരത്തിന് പോവുകയായിരുന്ന കെ.കെ.സി.മൊയ്തീന്, എ.കെ അബ്ദുറഹ്മാന്, എന്‍.കെ.അബ്ദുള്ള ഹാജി, വീട്ടില്‍ മുറ്റമടിക്കുകയായിരുന്ന ജാസ്മിന്, പ്രഭാത സവാരിക്കിറങ്ങിയ അച്ചുതന് എന്നിവര്‍ക്കാണ് കടിയേറ്റത്. രണ്ടു പേര്‍ക്ക് സാരമായ പരിക്കുണ്ട്.
കടിയേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി. തെരുവുനായകളെ നിയന്ത്രിക്കാന്‍ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.