വടകര: ശ്രീനാരായണ കോളജിന്റെ ആഭിമുഖ്യത്തില്‍ ‘നാലു വര്‍ഷ ബിരുദം: ഘടനയും സവിശേഷതകളും സംശയ നിവാരണവും ‘ എന്ന വിഷയത്തില്‍ വടകര ടൗണ്‍ഹാളില്‍ മെയ് 31 ന് രാവിലെ 10 മണിക്ക് ശില്പശാല സംഘടിപ്പിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാല ഉള്‍പ്പെടെ കേരളത്തിലെ എല്ലാ ഉന്നതവിദ്യാഭ്യാസ മേഖലകളിലും നാലുവര്‍ഷ ഡിഗ്രി പഠനം നിലവില്‍ വന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയാണ് ഏകദിന ശില്പശാല ഒരുക്കുന്നത്. ബിരുദ പ്രോഗ്രാമിന്റെ ഘടനയില്‍ വരുന്ന
കാതലായ മാറ്റങ്ങള്‍, മൂന്നു വര്‍ഷ ബിരുദം /നാല് വര്‍ഷ ഹോണേഴ്സ് ബിരുദം / ഗവേഷണ ഹോണേഴ്സ് ബിരുദം, മേജര്‍/ മൈനര്‍ വിഷയങ്ങള്‍ തെരെഞ്ഞെടുക്കുന്നത്, ജനറല്‍ ഫൗണ്ടേഷന് കോഴ്സുകള്‍, ക്രെഡിറ്റ്, അക്കാദമിക് പാത്ത് വെയ്സ്, എക്സിറ്റ് / എന്‍ട്രി ഓപ്ഷനുകള്‍ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്, പുതിയ പാഠ്യ പദ്ധതിയുടെ പ്രധാന സവിശേഷതകള്‍ എന്നിവ ശില്പശാലയില് സംവദിക്കും. കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയരക്ടര്‍ സി.മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയില് ഡോ. കെ ജെ വര്‍ഗീസ് വിഷയം അവതരിപ്പിക്കും. ഡോ. അരവിന്ദന് തരേമ്മല്‍ ആമുഖ പ്രഭാഷണം നടത്തും.