
ഓര്‍ക്കാട്ടേരി: കെകെഎം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രശസ്ത ചരിത്ര ഗ്രന്ഥകാരന്‍ പി. ഹരീന്ദ്രനാഥ് ‘അനശ്വരനായ ഗാന്ധി ‘ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
മഹാത്മാഗാന്ധിയുടെ ജീവിതവും ആശയങ്ങളും ഇന്നത്തെ സമൂഹത്തില്‍ എത്രത്തോളം പ്രസക്തമാണ് എന്നതിനെ അദ്ദേഹം ആഴത്തില്‍ വിശകലനം ചെയ്തു. ഗാന്ധിയന്‍ മൂല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്താന്‍ അദ്ദേഹം വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തു.
ഓര്‍ക്കാട്ടരി റോട്ടറി ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വരാഘോഷത്തിന്റെ സമാപന പരിപാടിയുടെ ഭാഗമായാണ് ഹരീന്ദ്രനാഥിന്റെ പ്രഭാഷണം സംഘടിപ്പിച്ചത്. റോട്ടറി പ്രസിഡന്റ് വി. കെ. ബാബുരാജിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ എന്‍.വി. സീമ പരിപാടി
ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ്ബ് ഫ്യൂച്ചര്‍ ബില്‍ഡര്‍ അവാര്‍ഡ് ജേതാവായ കെ.കെ. രാജേഷിനെ പി. ഹരീന്ദ്രനാഥ് ആദരിച്ചു. വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഗാന്ധി ക്വിസ് മത്സര വിജയികള്‍ക്ക്
പി.ടി.എ വൈസ് പ്രസിഡന്റ് ടി. പി. നസീര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ ജയഹരി, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍-ചാര്‍ജ് കെ. സീമ,
കെ. കെ. രാജേഷ്, റോട്ടറി സെക്രട്ടറി രവീന്ദ്രന്‍ ചള്ളയില്‍, പി. രമേശ് ബാബു, സി. കെ. രാധാകൃഷ്ണന്‍, ശിവദാസ് കുനിയില്‍, എന്‍എസ്എസ് ലീഡര്‍ എബിന്‍ കെ. ബേബി എന്നിവര്‍ സംസാരിച്ചു.
















