
പയ്യോളി: പയ്യോളിയില്‍ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. തിക്കോടി കിഴക്കേ കൂരന്റവിട സുരേന്ദ്രന്റെ ഭാര്യ ശ്രീജ (45) ആണ് മരിച്ചത്. പയ്യോളി ഒന്നാം ഗേറ്റിനും റെയില്‍വേ സ്റ്റേഷനും ഇടയില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
















