വടകര: തോടുകളിലെ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടകര തഹസിൽദാർ എം.ടി സുരേഷ് ചന്ദ്രബോസിന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി നിവേദനം സമർപ്പിച്ചു. വടകര തീരദേശത്തെ തോടു കളിലെ വെള്ളം കടലിലേക്ക് ഒഴുകുന്നതിന് തോടും കടലും കൂടിച്ചേരുന്ന ഭാഗത്ത് അടിഞ്ഞുകൂടിയ
മണ്ണ് നീക്കം ചെയ്തുകൊണ്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നിവേദനത്തിൽ പറഞ്ഞു.
വെള്ളക്കെട്ട് അപായ സൂചന ശ്രദ്ധയിൽപ്പെടുത്തിയതിന് എസ്ഡിപിഐയെ അഭിനന്ദിക്കുകയും ഉടനടി പരിഹാരം കാണുമെന്നും തഹസിൽദാർ ഉറപ്പുനൽകി. എസ്ഡിപിഐ വടകര മണ്ഡലം വൈസ് പ്രസിഡണ്ട് സജീർ വള്ളിക്കാട്, മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, മണ്ഡലം കമ്മിറ്റി അംഗം റാഷിദ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.