ന്യൂഡല്‍ഹി: ഡല്‍ഹി പോലീസില്‍ ജോലി ചെയ്യുന്ന ചോറോട് മാങ്ങാട്ടുപാറ സ്വദേശി കെ.ബിനേഷ് (50) മരണപ്പെട്ടു. സൂര്യാഘാതമേറ്റാണ് മരണം. ഉത്തംനഗര്‍ ഹത്സാലില് താമസിക്കുന്ന ബിനേഷ് ഡല്‍ഹി പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറായാണ് ജോലി ചെയ്യുന്നത്. വസീറാബാദ് പോലീസ് ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്.
കടുത്ത ചൂടേറ്റ് തളര്‍ന്നു വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാര്‍ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.
വസീറാബാദ് പോലീസ് ട്രെയിനിംഗ് സെന്ററില്‍ പരിശീലനത്തിനുള്ള 1400 അംഗ പോലീസ് സംഘത്തില്‍ ബിനേഷ് ഉള്‍പ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. കനത്ത ചൂട് കാരണം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ഡല്‍ഹിയില്‍ ഉയര്‍ന്ന താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഡല്‍ഹിയിലെ മുങ്കേഷ്പുര്‍, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ ഉയര്‍ന്ന താപനില 49.9 രേഖപ്പെടുത്തിയിട്ടുണ്ട്.