വില്യാപ്പള്ളി: എം.പി.വീരേന്ദ്രകുമാര്‍ ചരമ വാര്‍ഷികദിനത്തില്‍ എങ്ങും വിവിധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ആര്‍ജെഡി ചെരിപ്പൊയില്‍ ഏരിയ കമ്മിറ്റി പുഷ്പാര്‍ച്ചനയോടെ സ്മൃതി ദിനം ആചരിച്ചു. ആര്‍ജെഡി വില്ല്യാപ്പള്ളി പഞ്ചായത്ത് സെക്രട്ടറി മലയില്‍ രാജേഷ്, പ്രേമന് ആയാടത്തില്‍, ദാസന് പാലിയാട്ട്, പി.രാജന് എന്നിവര്‍ നേതൃത്വം നല്കി.