റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സുരക്ഷാപ്രശ്നങ്ങളെയും വിമാനത്താവളത്തിന് നേരെയുള്ള ആക്രമണ ഭീഷണികളെയും തുടർന്ന് വിമാന സർവീസുകൾ തട
സപ്പെട്ടു. സൗദി അറേബ്യയിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികളുടെ മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്ന് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളും ആകാശ എയറിന്റെയും സൗദിയയുടെയും സർവീസുകളും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റദ്ദാക്കിയിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് റിയാദിലേക്ക്
പുറപ്പെട്ട എയർ ഇന്ത്യ വിമാനം സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തി ഡൽഹിയിൽതന്നെ തിരിച്ചിറക്കി. കൂടാതെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിമാന കമ്പനികൾ റിയാദിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. റിയാദിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുടെ കസ്റ്റമർ കെയർ സെന്ററുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
















