വടകര: കൊള്ളപ്പലിശ സംഘങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ കുബേര പ്രകാരമുള്ള
നടപടികള്‍ നിലച്ചതോടെ ബ്ലേഡ് മാഫിയകള്‍ വീണ്ടും പിടിമുറുക്കുന്നു. മാസത്തില്‍ പത്ത്
മുതല്‍ ഇരുപത് ശതമാനം വരെയുള്ള കഴുത്തറപ്പന്‍ പലിശയ്ക്ക് പണം നല്കുന്ന ഇക്കൂട്ടര്‍ നാട്ടിന്‍പുറങ്ങളില്‍ വീണ്ടും വ്യാപകമായി. പണവും പലിശയും തിരിച്ചു വാങ്ങാന്‍ സംഘാങ്ങളുമായി വീടുകളിലെത്തി ഭീകരാന്തരീക്ഷം സ്ഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും പതിവാണ്. ഒന്നും എഴുതാത്ത മുദ്ര പത്രങ്ങളും ചെക്കുകളും ഒപ്പിട്ടു വാങ്ങാന്‍ പറ്റുന്ന സംഘങ്ങളെ കൂട്ടിയാണ് ഇവര്‍ വിലസുന്നത്. താങ്ങാനാവാത്ത പലിശയില്‍ തളര്‍ന്നുപോവുകയാണ് സാധാരണക്കാര്‍. ഒഴിഞ്ഞ ചെക്കും സ്റ്റാമ്പ് പേപ്പറും വാങ്ങുന്ന ബ്ലേഡ്
മാഫിയ വന്‍തുകയാണ് തിരിച്ചുപിടിക്കുന്നത്. ഇവരുടെ കെണിയില്‍പ്പെട്ടു പോവുന്ന സാധാരണക്കാര്‍ ദുരിതക്കയത്തില്‍ വീഴുന്നു. തമിഴ്‌നാടില്‍ നിന്നെത്തുന്ന സംഘങ്ങള്‍ക്ക് പകരം ഇപ്പോള്‍ നാട്ടിലെ തന്നെ സംഘങ്ങളാണ് പലിശ മാഫിയകളായി വിലസുന്നത്. സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഇരകളാവുന്നത്. ബ്ലേഡ് മാഫിയകളെ പറ്റി വ്യക്തമായ വിവരം ലഭിച്ചിട്ടും പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.

കാൻസർ, കിഡ്നി ഫെയ്ലിയർ,ഹാർട്ട് അറ്റാക്ക് സ്ട്രോക്ക്,ഗർഭാശയ പ്രശ്നങ്ങൾ ഉൾപ്പെടെ വർദ്ധിച്ച ചിലവ് വരുന്ന രോഗങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നു.
ഒരു സുരക്ഷയ്ക്ക് ചെറിയ തുകകൾ മുടക്കി സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുക്കൽ അത്യാവശ്യമാണ്
വിളിക്കുക
9447847414
9744847414
രോഗനിർണ്ണയം കഴിഞ്ഞാൽ
പിന്നീട് ഹെൽത്ത് ഇൻഷൂറൻസ് ലഭിക്കണമെന്നില്ല
വിപണനരംഗത്തും വിപ ണാനന്തര സേവനത്തിലും നിരവധി അംഗീകാരങ്ങൾ നേടിയ സുരേന്ദ്രനിലൂടെ പോളിസി എടുത്താൽ
അവിചാരിതമായി വന്നു ചേരുന്ന ക്ലയിമുകളും മറ്റും വേഗത്തിലാവുന്നു
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















