വട്ടോളി: എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് തുടർ പഠന സാധ്യതകളും അവസരങ്ങളും മനസിലാക്കാനും തിരഞ്ഞെടുക്കുന്നതിനുമായി വട്ടോളി ദേശീയ ഗ്രന്ഥശാലയിൽ ‘ദിശ’ ഗൈഡൻസ് ക്ലാസ് നടത്തി. കേരള സംസ്ഥാന ലൈബ്രററി കൗൺസിൽ
നടത്തുന്ന ക്ലാസ് താലൂക്ക് ലൈബ്രററി കൗൺസിൽ എക്സി അംഗം ടി.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. സ്പേയ്സ് എഡു സോൺ കുറ്റ്യാടി അഡ്മിനിസ്റ്റേറ്റർ കെ.പി. സുരേഷ് ക്ലാസെടുത്തു. സെക്രട്ടറി വി.ഇ. ചന്ദ്രൻ, വൈസ് പ്രസിഡൻ്റ് കെ.വീനിത എന്നിവർ സംസാരിച്ചു.