
കോഴിക്കോട്: കേരളാ പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ (കെപിപിഎ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫാര്‍മസിസ്റ്റുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്
ആശുപത്രിയില്‍ രക്തദാനം നടത്തി. ജില്ലാ സെക്രട്ടറി എം.ഷജിന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രംഗത്ത് അതീവ ജാഗ്രതയോടെ ഇടപെട്ടു പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകളെ ഉള്‍കൊളളുന്ന സംഘടന വരും ദിവസങ്ങളിലും രക്തദാനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. രക്തം ദാനം ചെയ്തവര്‍ക്ക് ജില്ലാ സെക്രട്ടറി അനുമോദന പത്രം നല്കി. ചടങ്ങിന് ജില്ലാ
പ്രസിഡന്റ് അരുണദാസ്. സി.കെ, ജില്ല കമ്മിറ്റി അംഗങ്ങളായ സൗമ്യ കെ, നിയാസ് കെ, അഫ്രാസ്.പി, പ്രീജേഷ് പ്രഭാകര്‍, സുമേഷ്.സി എന്നിവര്‍ നേതൃത്വം നല്കി.















