വടകര: ശ്രീനാരായണ സ്കൂളുകളുടെ മുൻ മാനേജറും, വ്യാവസായിക പ്രമുഖനും ആയിരുന്ന പി.എം നാണുവിൻ്റെ ചരമ വാർഷിക ദിനാചരണം എസ്.എൻ.ഡി.പി വടകര ശാഖയുടെ നേതൃത്വത്തിൽ നടന്നു. വടകര എം.പി കെ. മുരളീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് കെ കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി സി കെ നാണു, എസ് എൻ
ഡി പി യോഗം വടകര യൂണിയൻ പ്രസിഡണ്ട് എം എം ദാമോ ദോരൻ, ശ്രീനാരായണ സ്കൂൾ മുൻ പ്രിൻസിപ്പാൾ എം ഹരീന്ദ്രൻ ,വാർഡ് കൗൺസിലർ അജിത ചീരാംവീട്ടിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സുഗുണേഷ് കുറ്റിയിൽ സ്വാഗതം പറഞ്ഞു. പി എം വിനോദൻ നന്ദി രേഖപ്പെടുത്തി.