വടകര: കുന്നുമ്മക്കര ശാഖ എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. ഏഷ്യൻ സോഫ്റ്റ് ബേസ്ബോൾ താരം മൃദുല കെ. ടി, ജെ. എസ്. കെ. എ ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് ജേതാവ് സമർ, പ്രദേശത്തെ എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നത വിജയികൾ എന്നിവരെ അനുമോദിച്ചു. ഏറാമല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ. കെ അമ്മദ് ഉദ്ഘാടനം ചെയ്തു. ഷാഫി
കാവിൽ അധ്യക്ഷനായി. എം കെ യൂസഫ് ഹാജി, വാർഡ് മെമ്പർ ടി. എൻ റഫീഖ്, ഏറാമല വില്ലേജ് ഓഫീസർ രാധാകൃഷ്ണൻ ആർ, , വടകര മണ്ഡലം എം. എസ്. എഫ് ജനറൽ സെക്രട്ടറി ആസിഫ് ഒ. കെ, അഷ്റഫ് ഇ. എം, അസീസ് കെടെഞ്ഞോത്ത്, ഷാജഹാൻ മൊട്ടേമ്മൽ , അഷ്റഫ് കോളേരി, സകരിയ മൊട്ടേമ്മൽ, ഫായിസ് കാവിൽ, മുനീർ കെ. കെ, അബ്ദു നിടുംബ്രത്ത്, നിസാർ വി.പി. കെ, സഈദ് അൻവർ, എന്നിവർ സംസാരിച്ചു. കരിയർ ഗൈസൻസ് ക്ലാസ്സിന് ഇസ്മായിൽ മൊട്ടേമ്മൽ നേതൃത്വം നൽകി.