
വടകര: താഴെഅങ്ങാടി പൈതൃക പദ്ധതി പാതി വഴിയില്‍ നിലച്ചതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ പ്രവൃത്തിക്ക് വീണ്ടും ജീവന്‍വെച്ചു.
മാസങ്ങളായി നിലച്ച പ്രവൃത്തി വ്യാഴാഴ്ച പുനഃരാരംഭിച്ചു
തലശേരി പൈതൃക പദ്ധതിയുടെ ഭാഗമായി ഒരു കോടി 46 ലക്ഷം രൂപ ചെലവഴിച്ച് നടത്തുന്ന താഴെ അങ്ങാടി പൈതൃക പദ്ധതിയുടെ പ്രവൃത്തി നിലച്ചത് നാട്ടുകാരില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഉദ്യോഗസ്ഥരേയും കരാറുകാരനേയും ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തടയുകയുണ്ടായി. എസ്റ്റിമേറ്റില്‍ ചില ഇനം ഒഴിവാക്കിയതും ചിലത് കൂട്ടി ചേര്‍ത്തതുമാണ് അനിശ്ചിതത്വത്തിന് ഇടയാക്കിയത്. ഇതിന് കിഫ്ബിയുടെ അംഗീകാരം കിട്ടാന്‍ വൈകിയതും കാലതാമസത്തിന്
കാരണമായി.
മനാര്‍ മുക്ക് മുതല്‍ മുകച്ചേരി ഡിസ്പെന്‍സറി വരെ റോഡ് ആറു മീറ്ററില്‍ നവീകരണം, ഇരു വശങ്ങളിലും നടപ്പാതകള്‍, വിളക്ക് കാലുകള്‍, ഇരിപ്പിട നിര്‍മാണം എന്നിവ സ്ഥാപിച്ച് പ്രദേശം മനോഹരമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വി.കെ. അസീസ്, കെ.പി.നജീബ്, എം.ഫൈസല്‍, യു. അജ്നാസ്, നിസാബി, സവാദ്, ഷാജഹാന്, മിഖ്ദാദ്, കെ.വി.ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയാണ് പൈതൃകപദ്ധതി യാഥാര്‍ഥ്യമാക്കാന്‍ ഇടപെടല്‍ നടത്തുന്നത്.
















