അരൂര്‍: അരൂരില്‍ കാട്ടുപന്നികള്‍ കൃഷി നശീകരണം തുടരുന്നു. തോട്ടോളി പ്രേമന്റെ 15 വാഴകളും കമുങ്ങിന് തൈകളുമുള്പ്പെടെയുള്ള കൃഷികളാണ് നശിപ്പിച്ചത്. വര്‍ഷത്തിലധികമായി നൂറ് കണക്കിന് കര്‍ഷകരുടെ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. കനത്ത നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. പന്നിശല്യം കാരണം ജൈവ പച്ചക്കറി കൃഷിയും നടക്കുന്നില്ല. കാട്ടുപന്നിക്കു പുറമെ മുള്ളന്‍പന്നികളും കൃഷിനശപ്പിക്കുന്നുണ്ടെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു.