വടകര: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി വടകര സിഎച്ച് സെന്റര്‍ നേതൃത്വത്തില്‍ ജില്ലാ ആശുപത്രി പരിസരം ശുചീകരിച്ചു. ആശുപത്രി ആര്‍എംഒ ഡോക്ടര്‍:ഷിബിന്‍ ഉദ്ഘടനം ചെയ്തു. സിഎച്ച് സെന്റര്‍ വൈസ് ചെയര്മാന് ഒ.കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൂപ്പി തിരുവള്ളൂര്‍, നഴ്സിംഗ് സൂപ്രണ്ടുമാരായ വത്സല, സൗധ, പി കെ സി റഷീദ്, പി എം മുസ്തഫ എന്നിവര്‍ സംസാരിച്ചു. സിഎച്ച് സെന്റര്‍ ജനറല്‍ സെക്രട്ടറി മക്ക അബ്ദുറഹ്മാന് സ്വാഗതം പറഞ്ഞു.
എം.മുസ്തഫ, മൊയ്തു എ.കെ, കരീം അറക്കിലാട്, അബ്ദുല്‍ അസീസ് പി, മുഹമ്മദലി കെ, സിഎച്ച് മൊയ്തു, ജമാല്‍ കൈനാട്ടി, മുസ്തഫ മയ്യന്നൂര്‍, മൊയ്തു കെഎം, നസീഫ്, മുഹമ്മദ്, സലൂജ, കുഞ്ഞലു, റമീസ, നസീമ കൊയിലാണ്ടി വളപ്പ് എന്നിവര്‍ നേതൃത്വം നല്കി.