
കക്കട്ടില്‍: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുന്നുമ്മല്‍
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കക്കട്ടില്‍ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി പ്രമോദ് കക്കട്ടില്‍, പി.പി അശോകന്‍, എലിയാറ ആനന്ദന്‍, എം.ടി രവീന്ദ്രന്‍, വി.എം കുഞ്ഞികണ്ണന്‍, കെ.പി.ബാബു, ജമാല്‍ മൊകേരി, വി.വി. വിനോദന്‍, അനന്തന്‍ കുനിയില്‍, പി.കെ. ഷമീര്‍,
ടി.വി. രാഹുല്‍, എന്‍.കെ. നസീര്‍, എ ഗോപിദാസ്, ജിപി ഉസ്മാന്‍, രഘുനാഥ് കക്കട്ടില്‍ മുതലായവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗം കെപിസിസി സെക്രട്ടറി വി എം. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.















