നാദാപുരം: നാദാപുരം ഗവണ്മെന്റ് യുപി സ്കൂളിന് പിന്നിലെ ആര്.കെ.കോംപ്ലക്സിലെ കിണറില്‍ സ്ഥാപിച്ച മോട്ടോറിന്റെ പൈപ്പുകള്‍ വെള്ളം മലിനമായതുകൊണ്ട് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം മുറിച്ചുമാറ്റി. കിണറിന് സമീപം മാലിന്യം നിക്ഷേപിച്ച സ്കൈലൈന്‍ കോംപ്ലക്സ് ഉടമയുടെ പേരില്‍ നിയമനടപടികള്‍ ആരംഭിച്ചു.
മലിനമായ വെള്ളം കച്ചവട സ്ഥാപനങ്ങളിലേക്ക് നല്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നാദാപുരം താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, ജെഎച്ച്ഐ ബാബു.കെ, എന്നിവര്‍ നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി. ആര്‍കെ കോംപ്ലക്സിലെ സ്ഥാപനങ്ങളിലേക്ക് വെള്ളം വിതരണം ചെയ്യാന്‍ ആവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കാന്‍ ഉടമക്ക് നിര്‍ദ്ദേശം നല്കി. സ്കൈ ലൈന്‍ കോംപ്ലക്സ്കിലെ മുഴുവന്‍ മാലിന്യവും 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ഉടമയ്ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു..