വാണിമേൽ: ട്രാഫിക് നിയമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം നൽകാൻ
‘നിയമങ്ങൾ പാലിക്കൂ, അപകടങ്ങൾ തടയൂ’ എന്ന പ്രമേയത്തിൽ ‘അഫോസ്’ വാണിമേൽ സംഘടിപ്പിക്കുന്ന പ്രചാരണ ക്യാമ്പയിന് തുടക്കമായി. വയൽപീടികയിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.സുരയ്യ ഉദ്ഘാടനം നിർവഹിച്ചു. അഫോസ് പ്രസിഡന്റ് എ
കെ മമ്മു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ അഷ്റഫ് സ്വാഗതം പറഞ്ഞു. വടകര സൈബർ സെൽ സബ് ഇൻസ്പെക്ടർ പി.കെ സത്യൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ബാലകൃഷ്ണൻ, സി.വി മൊയ്തീൻ ഹാജി, ടി.കെ മൊയ്തൂട്ടി, സുബൈർ തയ്യുള്ളതിൽ,
എം വി നജീബ് തുടങ്ങിയവർ സംസാരിച്ചു. ലഘുലേഖ വിതരണം, ബോധവൽക്കരണ സംഗമങ്ങൾ, കലാലയ വർത്തമാനം തുടങ്ങിയ പരിപാടികൾ ക്യാമ്പയിൻ കാലയളവിൽ നടക്കും.