നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ ശുചീകരണത്തിൻറെ രണ്ടാംഘട്ടം നാദാപുരം,കല്ലാച്ചി ടൗണുകളിൽ ജനകീയമായി സംഘടിപ്പിച്ചു.
നേരത്തെ വാർഡുതലത്തിൽ സാനിറ്റേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ തോടുകളും,കാനകളും ,പൊതുഇടങ്ങളും ശുചീകരിച്ചിരുന്നു. ജലജന്യ-കൊതുകുജ
ന്യരോഗങ്ങളെ സംബന്ധിച്ചും എലിപ്പനിയെസംബന്ധിച്ചുമുമുള്ള ലഘുലേഖവിതരണവും
നടന്നിരുന്നു. മഴക്കാലപൂർവ്വ പ്രവർത്തനങ്ങളുടെഭാഗമായി 7000 ഓളം വീടുകളിലെ കിണറുകൾ ക്ലോറിനേറ്റ് ചെയ്തു കഴിഞ്ഞു.സ്കൂർ തുറക്കുന്നതിന് മുന്നൊരുക്കമെന്നോണം പഞ്ചായത്തുതല വിദ്യാഭ്യാസസമിതിയോഗംചേർന്നു.വി ദ്യാലയങ്ങളും പരിസരവും കുടിവെള്ള സ്രോതസ്സുകളും പാചകപ്പുരയും സ്റ്റോർ റൂമും ശുചീകരിക്കാനും അപകടകരമായ വൃക്ഷങ്ങളും അപായസാധ്യതകളും ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹരിത കർമ്മസേന, തൊഴിലുറപ്പുതൊഴിലാളികൾ ,വ്യാപാര സംഘടനാ
പ്രതിനിധികൾ,നാദാപുരം ടി.ഐ.എം ഹയർ സെക്കണ്ടറിസ്കൂളിലെ എൻ.എസ്സ്.എസ്സ് വളണ്ടിയർമാർ, രാഷ്ട്രീയ പാർട്ടിനേതാക്കൾ, ആശാ വർക്കർമാർ, ആരോഗ്യപ്രവർത്തകർ എന്നിവരെല്ലാം അണിനിരന്നാണ് നാദാപുരം കല്ലാച്ചി ടൗണകൾശുചീകരിച്ചത്. ശുചീകരണത്തിന്റെ ഭാഗമായി രണ്ട് ടൗണുകളിൽ നിന്നുമായി. 4 ടൺ അജൈവമാലിന്യം ശേഖരിച്ചു.ഓടകളിലും,പൊതു ഇടങ്ങളിലുംമാലിന്യം തള്ളുന്നവർക്കെതിരെ
ശക്തമായ നടപടികളുണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിണ്ട് വി.വി മുഹമ്മദലി
അറിയിച്ചു.ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമായി പി.ഡബ്ല്യു.ഡി വകുപ്പിന്റെ കീഴിലുള്ള ഓടകൾ ശുചീകരിക്കുന്നതിന് അസിസ്റ്റൻറ് എഞ്ചിനിയർക്ക് കത്ത് നൽകിയതായി പ്രസിനഡണ്ട് വി.വി മുഹമ്മദലി അറിയിച്ചു. ടൗണിലെ ഓടകളോട്
ചേർന്നുള്ള കൈതോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഖമാമാക്കുക്കുന്നതിന് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കുന്നതാണ്. ശുചീകരണ യജ്ഞത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി കെ നാസർ ,എം സി സുബൈർ, കണേക്കൽ അബ്ബാസ് ,വാർഡ് മെമ്പർ നിഷ മനോജ് , പി കെ ദാമു മാസ്റ്റർ, സുഗതൻ മാസ്റ്റർ ,കെ ടി കെ ചന്ദ്രൻ ,കരിമ്പിൽ ദിവാകരൻ ,വി വി റിനീഷ് , അസിസ്റ്റൻറ് സെക്രട്ടറി ടി പ്രേമാനന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, കെ സതീഷ് ബാബു ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളായ ഏരത്ത് ഇക്ബാൽ, ,തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ ,എം സി ദിനേശൻ , എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ലിസ എന്നിവർ പങ്കെടുത്തു.