തീക്കുനി: വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെഎസ്എസ്പിഎ) കുറ്റ്യാടി മണ്ഡലം കമ്മറ്റി അനുമോദിച്ചു. വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ അനുമോദനം ഉദ്ഘാടനം ചെയ്തു. വി.വി.വിനോദന്‍ അധ്യക്ഷതവഹിച്ചു. ബോധവല്ക്കരണക്ലാസ് കവി വീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബാബു, കെ.സി ഗോപാലന്, മഠത്തില്‍ ശ്രീധരന്, ബി.കെ.സത്യനാഥന്, വി.പി.സര്‍വ്വോത്തമന്‍, എം.ചന്ദ്രബാബു, ഷീല പത്മനാഭന്, കെ.കെ.പ്രദ്യുമ്നന്,. പി.കെ.കാണാരന് ഐ.പി.പത്മനാഭന് എന്നിവര്‍ പ്രസംഗിച്ചു.