വടകര: ബി.ജെ.പി നേതാവും, സാമൂഹിക സാംസ്ക്കാരിക രംഗത്തെ വടകരയിലെ നിറസാനിധ്യവുമായിരുന്ന കടത്തനാട് ബാലകൃഷ്ണന്റെ 4ാം ചരമവാർഷിക ദിനത്തിൽ ബി.ജെ.പി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ബി ജെ. പി സംസ്ഥാന സമിതി അംഗം രാമദാസ് മണലേരി ഉദ്ഘാടനം ചെയ്തു. ഏതൊരു പൊതു പ്രവർത്തകനും മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്ത്വത്തിൻ്റെ
ഉടമയായിരുന്നു ബാലകൃഷ്ണൻ മാസ്റ്ററെന്നും, എളിമയും ആദർശശുദ്ധിയും കൈമുതലാക്കിയ അദ്ധേഹത്തിൻ്റെ പ്രവർത്തനമാതൃക വടകരയിലെയും പരിസര പ്രദേശങ്ങളിലെയും സംഘപരിവാർ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം പകർന്നെന്നും രാമദാസ് പറഞ്ഞു മണ്ഡലം പ്രസിഡൻ്റ് പി വ്യാസൻ അധ്യക്ഷത വഹിച്ചു, കെ പ്രമോദ്, എ.വി ഗണേശൻ, സജിത മണലിൽ, പ്രജീഷ്, ബൈജു എന്നിവർ പ്രസംഗിച്ചു.