വടകര: കുറ്റ്യാടി നിയോജകമണ്ഡലം സമ്പൂർണ്ണ ഡിഗ്രി യോഗ്യത നേടുന്ന കേരളത്തിലെ ആദ്യ നിയോജകമണ്ഡലമായി മാറുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ഇതിന്റെ ഭാഗമായി ശ്രീനാരായണ ഓപ്പൺ സർവകലാശാലയുമായി ചേർന്നുകൊണ്ട് 16 ഡിഗ്രി കോഴ്സുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മണ്ഡലത്തിലെ ഡിഗ്രി പഠനം ആഗ്രഹിക്കുന്ന മുഴുവൻ പേർക്കും ഈ 16 ഡിഗ്രികളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരം കുറ്റ്യാടി മണ്ഡലത്തിൽ ഒരുക്കുകയാണ്. കെ പി കുഞ്ഞിമത് കുട്ടി എംഎൽഎ ആയതിനുശേഷം പൊതു വിദ്യാഭ്യാസം ശക്തിപ്പെടുന്നതിനുവേണ്ടി മണ്ഡലത്തിൽ രൂപീകരിച്ച സ്മാർട്ട് കുറ്റിയാടിയുടെ നേതൃത്വത്തിലാണ് സമ്പൂർണ്ണ ഡിഗ്രി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/gvp-mall-5.jpeg?resize=849%2C600&ssl=1)
പഠനം നേടിയെടുക്കുന്നതിനായുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടന്നു വരുന്നത് ഇതിൻ്റെഭാഗമായി ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ വടകരയിൽ എത്തിച്ചേർന്ന് ഈ കോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു കഴിഞ്ഞിട്ടുണ്ട് പഠിതാക്കളുടെ സൗകര്യം പരിഗണിച്ച് മണ്ഡലത്തിൽ ഒരു പഠന കേന്ദ്രം അനുവദിച്ചുകൊണ്ട് പഠിക്കുന്നതിനു വേണ്ടിയുള്ള സംവിധാനങ്ങളാണ് ഇതിൻറെ ഭാഗമായി ഒരുക്കുന്നത് പാതിവഴിയിൽ പഠനം നിലച്ചു പോയവർക്കും പല കാരണങ്ങളാലും തുടർപഠനം സാധ്യമാകാത്ത വർക്കും ഡിഗ്രി പഠിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇതിൻ്റെ ഭാഗമായി ഒരുക്കുകയാണ് പ്രായപരിധി ഇല്ലാതെ ആർക്കും ഈ കോഴ്സിൽ ചേർന്ന് പഠിക്കുവാൻ കഴിയും പഞ്ചായത്ത് തലത്തിലും ഓൺലൈൻ വഴിയും ഇതിനുവേണ്ടിയുള്ള രജിസ്ട്രേഷൻ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണ് ഇങ്ങനെ രജിസ്റ്റർ ചെയ്ത മുഴുവൻ പഠിതാക്കളെയും
ഇനിയും പഠിക്കാൻ ആഗ്രഹിക്കുന്നവരുടെയും യോഗം ആണ് മെയ് 27ന് രാവിലെ 10 മണിക്ക് വടകര ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നത് ഈ യോഗത്തിൽ 16 ഡിഗ്രി കോഴ്സുകളെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/05/unani-golbal-c.jpeg?resize=600%2C600&ssl=1)
സംബന്ധിച്ചും ഫീസ് ഘടനയെ കുറിച്ചും പരീക്ഷ നടത്തിപ്പിനെ സംബന്ധിച്ചും ക്ലാസുകളെ സംബന്ധിച്ചും യൂണിവേഴ്സിറ്റി അധികൃതർ പഠിതാക്കളുടെ സംശയങ്ങൾനിവാരണം ചെയ്യും ജൂൺ മാസത്തിൽ ക്ലാസുകൾ ആരംഭിക്കണം എന്നാണ് യൂണിവേഴ്സിറ്റി തീരുമാനിച്ചിട്ടുള്ളത് ആകയാൽ മെയ് അവസാനവാരം ആകുമ്പോഴേക്കും ഔദ്യോഗിക രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ മറ്റു സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ടതുണ്ട് 27ന് പഠിതാക്കൾ എത്തിച്ചേരുമ്പോൾ അവരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ കൊണ്ടുവരേണ്ടതാണ് കുറ്റ്യാടി മണ്ഡലത്തിലെ പഠിതാക്കൾക്കാണ് മുൻഗണന നൽകുന്നതെങ്കിലും സമീപപ്രദേശങ്ങളിൽ ഈ സൗകര്യം ആവശ്യമുള്ളവർക്കും രജിസ്റ്റർ ചെയ്യാൻ യൂണിവേഴ്സിറ്റി അനുവാദം നൽകിയിട്ടുണ്ട് പഠിതാക്കൾക്കുള്ള എല്ലാ പഠനോപകരണങ്ങളും ഇതിൻറെ ഭാഗമായി നൽകുന്നതാണ് ഓൺലൈൻ ക്ലാസുകളും ഓഫ്ലൈൻ ക്ലാസുകളും ഇതിൻറെ ഭാഗമായി പഠിതാക്കൾക്ക് നൽകുന്നതായിരിക്കും
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
കോച്ചേരി രാധാകൃഷ്ണൻ ചെയർമാനും എൻ ഗംഗാധരൻ കൺവീനറുമായുള്ള സബ് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്യാത്തവർക്ക് ഈ കോഴ്സിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ യോഗത്തിൽ പങ്കെടുത്ത് കോഴ്സിൽ പങ്കാളികളാകാവുന്നതാണ്കെ പി കുഞ്ഞമ്മ ത്കുട്ടിഎംഎൽഎ യോഗത്തിൽ സംബന്ധിക്കും .ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്ക് 88 48 66 82 70 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്