കൊയിലാണ്ടി: മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ ഒമ്പതു മണിയോടെ കൊയിലാണ്ടി കൊല്ലംചിറക്ക് സമീപമാണ് മരക്കൊമ്പ് പൊട്ടി റോഡിലേക്ക് വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാസേന നടപടി സ്വീകരിച്ചു. എഫ്ആര്‍ഒ പി.എം.ബബീഷ് മരത്തിനു മുകളില്‍ കയറുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി അപകടകരമായ മരക്കൊമ്പ് പൂര്‍ണമായി മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. ഗ്രേഡ് എഎസ്ടിഒ എം.മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ഇര്‍ഷാദ് പികെ, നിധി പ്രസാദ് ഇഎം, ബബീഷ് പി എം, റഷീദ് കെ പി, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പ്പെട്ടു.