വില്യാപ്പള്ളി: ആര്‍ജെഡി സംസ്ഥാന കമ്മിറ്റി മെയ് 28ന് കോഴിക്കോട് സംഘടിപ്പിക്കുന്ന എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനം വിജയിപ്പിക്കാന്‍ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു അനുസ്മരണ സമ്മേളനത്തിന് വില്യാപ്പള്ളി പഞ്ചായത്തില്‍ നിന്നു 100 പേരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു
ആര്‍ജെഡി ജില്ലാ കമ്മിറ്റി അംഗം ആയാടത്തില്‍ രവീന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി.അമര്‍നാഥ് അധ്യക്ഷത വഹിച്ചു. വിനോദ് ചെറിയത്ത്, കൊടക്കലാംകണ്ടി കൃഷ്ണന്, വി.ബാലകൃഷ്ണന്, ഇ.എം.നാണു, മലയില്‍ ബാലകൃഷ്ണന്, സച്ചിന് വില്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ എ.പി.അമര്‍നാഥ് (പ്രസിഡന്റ്), ഇ.എം.നാണു, വി.സി.കുമാരന് (വൈസ് പ്രസിഡന്റ്മാര്‍), മലയില്‍ ബാലകൃഷ്ണന് (ജനറല്‍ സെക്രട്ടറി), എം ടി കെ സുരേഷ്,മലയില്‍ രാജേഷ് (സെക്രട്ടറിമാര്‍), വി.ബാലകൃഷ്ണന് (ഖജാന്‍ജി).