
വടകര: പ്രശസ്ത ബംഗാളി സംവിധായകന് ഋത്വിക്ക് ഘട്ടക്കിന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് സി. വി. രമേശന് എഴുതി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
പ്രസിദ്ധീകരിച്ച പുസ്തകം ‘നിശ്ശബ്ദമായ നിലവിളികളു’ടെ പ്രകാശനം വടകരയില്‍ നടന്നു. മുനിസിപ്പല്‍ പാര്‍ക്കില്‍ പ്രമുഖ സംവിധായകന് ഷെറി ഗോവിന്ദന് ദേശാഭിമാനി ലേഖകന്‍ വി.വി. രഗീഷിന് നല്കി പുസ്തകം പ്രകാശനം ചെയ്തു. വി.കെ. പ്രഭാകരന് ഘട്ടക്ക് അനുസ്മരണ പ്രഭാഷണം നടത്തി. വിജയകുമാര്‍ പുസ്തകം പരിചയപ്പെടുത്തി. കെ ടി.മോഹന്‍ദാസ്, വി.രാധാകൃഷ്ണന്, ശശിധരന്, സന്ധ്യ, നാരായണന്, അജിത് പാലയാട്, ചന്ദ്രന്, സീറോ ബാബു, സി.വി.രമേശന് എന്നിവര്‍ സംസാരിച്ചു.
















