അഴിയൂര്‍: പുതുച്ചേരി സര്‍ക്കാറിന്റെ അധ്യാപക അവാര്‍ഡ് ജേതാവും മാഹി ജവഹര്‍ലാല്‍ നെഹ്റു ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ റിട്ട. പ്രധാന അധ്യാപികയുമായ ചാലക്കര ബഥാന്യയില്‍ ടി.എം.നിര്മലാമണി (76) പുതുച്ചേരിയില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.ജോസഫ് (റിട്ട.സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി തലശ്ശേരി). മക്കള്‍: ജയിംസ് സി ജോസഫ് (പ്രസിഡന്റ് ഗവ: ടീച്ചേഴ്സ് ഓര്ഗനൈസേഷന് മാഹി & അധ്യാപകന് ഗവ: ഫ്രഞ്ച് ഹൈസ്കൂള്‍, മാഹി), ജോമോന് സി.ജോസഫ് (മോര്ഗന് മെക്കിന്‍ലി, മാഹി). മരുമക്കള്‍: സജിനി ജോണ്‍ (ചെങ്ങന്നൂര്‍), ഡോളി സണ്ണി (കല്‍ക്കുളം, നിലമ്പൂര്‍). മൃതദേഹം 24-ാം തിയ്യതി വെളളിയാഴ്ച്ച രാവിലെ വീട്ടിലെത്തിക്കും. സംസ്ക്കാരം അന്ന് നടക്കും.