വടകര: ഇരിങ്ങൽ സർഗാലയ വിനോദസഞ്ചാരകേന്ദ്രത്തിൽ കുട്ടികൾക്കായി അഞ്ചുദിവസത്തെ റെസിഡൻഷ്യൽ പരിശീലനക്യാമ്പ്. ബഹുമുഖവികാസത്തിനുള്ള വിവിധ പരിപാടികൾ ഉൾപ്പെടുത്തി മേയ് 29 മുതൽ ജൂൺ രണ്ടുവരെ നടക്കുന്ന ക്യാമ്പിൽ 13-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണു പ്രവേശനം. വ്യക്തിത്വവികസനം, അഭിരുചികൾ
കണ്ടെത്തൽ, വെല്ലുവിളികൾ നേരിടാൻ തയ്യാറക്കൽ, സമൂഹപ്രതിബദ്ധത, ഭാഷാപരിജ്ഞാനം, ഉപരിപഠനസാദ്ധ്യതയിലും ശരീരക്ഷമതയിലും പരിജ്ഞാനം, മൊബൈൽ ഫോണും ലഹരിയും പോലുള്ളവയിൽനിന്നുള്ള മോചനത്തിനുള്ള പ്രാപ്തി, കലാസാംസ്ക്കാരികമേഖലകളിലെ കൂടിച്ചേരൽ, പഠനയാത്ര തുടങ്ങിയവയൊക്കെ ക്യാമ്പിൽ ഉണ്ടാകും. എസി താമസസൗകര്യത്തോടെയുള്ള ക്യാമ്പിന്റെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9496998674, 9946121221, 9048666611, 9446304222 എന്നീ നമ്പരുകളിൽ വിളിക്കാം.