വടകര: ഉത്തര്‍പ്രദേശില്‍ കരസേന ട്രെയിനിംഗിനിടെ ഒഞ്ചിയം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒഞ്ചിയം പഞ്ചായത്തിലെ നാദാപുരം റോഡ് വല്ലത്ത്കുന്ന് കുന്നിനാംപുറത്ത് വൈഷ്ണവ് (23) ആണ് മരിച്ചത്. ഇന്ത്യന്‍ ആര്‍മിയില്‍ കമാന്‍ഡോ ട്രെയിനിയായിരുന്നു. ഒരു മാസം മുമ്പാണ് വൈഷ്ണവ് ജോലി ലഭിച്ച് പരിശീലനത്തിന് ലക്നോവിലെത്തിയത്. അച്ഛന്: സുരേന്ദ്രന്. അമ്മ: വാസന്തി. സഹോദരന്: യാഷിന്.