വളയം: സഹകാരിയും കോണ്‍ഗ്രസ് നാദാപുരം ബ്ലോക്ക് സെക്രട്ടറിയും വാട്ടര്‍ അതോറിറ്റി റിട്ട. ജീവനക്കാരനുമായ വളയം എ.കെ.ജംഗ്ഷനടുത്ത തറോക്കണ്ടിയില്‍ ടി.കെ.ബാലന് നാടിന്റെ അന്ത്യാഞ്ജലി. സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി അന്തരിച്ച ടി കെ ബാലന്റെ മൃതദേഹം തിങ്കള്‍ പകല്‍ പന്ത്രണ്ടോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കേരളാ വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് അസോസിയേഷന് പുറമേരി യൂനിറ്റ് പ്രസിഡന്റും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന ബാലന് വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് വടകര ഏരിയാ കമ്മിറ്റി അംഗവും തൂണേരി ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയരക്ടറുമാണ്.
ദീര്‍ഘകാലം വളയം പരദേവതാ ക്ഷേത്ര ഭരണസമിതി സെക്രട്ടറിയും ട്രഷററുമായി പ്രവര്‍ത്തിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മോഹനന് പാറക്കടവ്, ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണന്, ഡിസിസി എക്സിക്യുട്ടീവ് അംഗം അഡ്വ. സജീവ്, മണ്ഡലം പ്രസിഡന്റ് കെ ചന്ദ്രന്, ഡിസിസി അംഗം കെ കൃഷ്ണന്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രവീഷ് വളയം, ബ്ലോക്ക് വൈ. പ്രസിഡന്റ് പി.കെ ശങ്കരന് തുടങ്ങിയ നേതാക്കള്‍ മൃതദേഹത്തില്‍ ത്രിവര്ന്ന പതാക പുതപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാര്‍ കെ.വിനോദന്‍, ചെക്യാട് ഗ്രാമപഞ്ചായത്തംഗം കെ.പി.കുമാരന്, രാജീവ് പുതുശ്ശേരി തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.നിഷ അധ്യക്ഷയായി. കെ.ചന്ദ്രന്, ആവോലം രാധാകൃഷ്ണന്, ടി. കണാരന്, മോഹനന് പാറക്കടവ്, കെ.ശ്രീജിത്ത്, കെ.ടി.കുഞ്ഞികണ്ണന്‍, അഹമ്മദ് കുട്ടി, തയ്യില്‍ ശ്രീധരന്, കുഞ്ഞികേളു, കെ.കെ.ശ്രീജിത്, പി.കെ.ശങ്കരന്, കെ കൃഷ്ണ, രവീഷ് വളയം, കെ.സുശാന്ത്, സി.എച്ച്.ബാബു, കൃഷ്ണകുമാര്‍, സി.രാജന്, സുനില്‍ കാവുന്തറ, ഇ.കെ.നിഷ എന്നിവര്‍ സംസാരിച്ചു.