വടകര: കേരളത്തിൽ വിദ്യാഭ്യാസ രംഗത്ത് എൽ.ഡി.ഫ് സർക്കാർ കൈവരിച്ച ഉജ്വലമുന്നേറ്റത്തിൻ്റെ ഫലമായാണ് ഇന്ത്യയിൽ വിദ്യാഭ്യാസ രംഗത്തെ ഒന്നാം സ്ഥാനം നേടാൻ കേരളത്തിനു വഴിയൊരുക്കിയതെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി . കോൺഗ്രസ്. എസ് നേതാവും കലാ നാടക പ്രവർത്തകനുമായ വടകര രാഘവൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വടകരയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ ചരിത്രവു ചരിത്രം സൃഷ്ട്ടിച്ചവരെയു
തിരോഭൂതമാക്കുന്ന രൗദ്രഭാവങ്ങൾ നാ കാണുകയാണ് ഇത്തരം ദേശീയ വിരുദ്ധ നീക്കങ്ങൾ തടയാൻ മതരാഷ്ട്രീയഭേതമന്യേ ഒറ്റകെട്ടായ് പ്രതിരോധമതിൽ പണിയണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. പി.സോമശേഖരൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് (എസ്)
സംസ്ഥാനസെക്രട്ടറി യു ബാബു ഗോപിനാഥ് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ കെ.എം.ഭരതൻ ടി.കെ വിജയരാഘവൻ, തയ്യുള്ളതിൽ രാജൻ, ജില്ലാ സെക്രട്ടറി വി പി. സുരേന്ദ്രൻ, ടി. രാധാകൃഷ്ണൻ, കെ. കെ. ജയപ്രകാശ്, വി. രഞ്ജിത്ത്, കെ.കെ. കണ്ണൻ, കോമത്ത് രാജൻ,തയ്യുള്ളതിൽ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.