വടകര: സോഷ്യലിസ്റ്റും വടകര മുന്‍ എംഎല്‍എയുമായിരുന്ന അഡ്വ:എം.കെ.പ്രേംനാഥിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വടകര കേന്ദ്രമായി സ്മാരകട്രസ്റ്റ് രൂപവത്കരിക്കാന്‍ വടകരശ്രീനാരായണ ഹയര്‍ സെക്കന്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിവിധ സാമൂഹ്യ-സാംസ്കാരിക ബഹുജനകൂട്ടായ്മ തീരുമാനിച്ചു.
ഇ.പി.ദാമോദരന്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ എം.വേണുഗോപാലക്കുറുപ്പ്, കണ്ടിയില്‍ വിജയന്, ആയാടത്തില്‍ രവീന്ദ്രന്, ടി.എന്‍.കെ.ശശീന്ദ്രന്, കലാജിത്, മുണ്ടോളി രാമചന്ദ്രന്, സുഗുണേഷ് കുറ്റിയില്‍, വിനോദ്ചെറിയത്ത്, സി.കെ.സുധീര്‍, ടി.എന്‍.മനോജന്, ഒ.പി. പ്രേമിനി, പ്രവീണ്തച്ചറത്ത്, ഹരിദേവ്എസ്.വി, കെ.കെ.സുരേഷ്, പി.ലിനീഷ് എന്നിവര്‍ സംസാരിച്ചു. എം.വി.ജയപ്രകാശ് സ്വാഗതം പറഞ്ഞു.
ട്രസ്റ്റിന്റെപ്രവര്ത്തനങ്ങള്ക്കായി ഇ.പി.ദാമോദരന്‍ (പ്രസിഡന്റ്), എം.വി.ജയപ്രകാശ് (ജന:സെക്രട്ടറി), കെ.കെ.സുരേഷ് (ട്രഷറര്‍) ആയും 51 അംഗ സമിതിയും രൂപീകരിച്ചു.