നരിപ്പറ്റ: മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നരിപ്പറ്റ ഗ്രാമ പഞ്ചായത്തില്‍ വ്യാപാരി വ്യവസായി സംഘടനകളുടേയും കുടംബശ്രീ പ്രവര്‍ത്തകരുടേയും മറ്റ് സന്നദ്ധ പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. പൊതുസ്ഥലങ്ങളില്‍ ശുചീകരണം നടത്തി. പഞ്ചായത്ത്തല ഉദ്ഘാടനം കൈവേലിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി നിര്‍വഹിച്ചു. വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികള്‍ ചടങ്ങില്‍ സംബന്ധിച്ചു. വാര്‍ഡുകളില്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തി. മെയ് 16ന് ആരോഗ്യ – ശുചിത്വ സന്ദേശ വാഹന പ്രചരണവും മെയ് 18, 19
തിയ്യതികളിലായി പഞ്ചായത്തിലെ വീടുകളും പരിസരവും ശുചീകരിക്കുകയും ചെയ്തു.